കുട്ടികൾക്ക് ഈ ചായക്കടി ഏറെ ഇഷ്ടപ്പെടും
ചേരുവകൾ
1. മുട്ട-4
2. കടലമാവ്-ആവശ്യത്തിന്
3. മുളകുപൊടി- 1 ടീസ്പൂൺ
ചേരുവകൾ
1. മുട്ട-4
2. കടലമാവ്-ആവശ്യത്തിന്
3. മുളകുപൊടി- 1 ടീസ്പൂൺ
4. മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
5. കായപ്പൊടി- 1/2 ടീസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. വെള്ളം- ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്
മുട്ട ബജി ഉണ്ടാക്കുന്ന വിധം
1.മുട്ട പുഴുങ്ങി എടുക്കുക. ചൂടാറുമ്പോൾ തോട് പൊളിച്ചെടുക്കുക. അതിനു ശേഷം ഒരു ചകിരിനാരുപയോഗിച്ചു മുട്ടയെ നീളത്തിൽ രണ്ടായി മുറിച്ചു മാറ്റി വെക്കുക. മുറിക്കുമ്പോൾ മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.
2.ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തിൽ എടുത്തു, മുളകുപൊടിയും മഞ്ഞൾപൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാൻ കൈ കൊണ്ട് നല്ലത് പോലെ ഉടച്ചെടുക്കണം.
3. മുറിച്ചു വെച്ചിരിക്കുന്ന മുട്ട ഓരോന്നായി ബജിമാവിൽ മുക്കിയെടുക്കുക. മാവ് നല്ലത് പോലെ മുട്ടയിൽ പൊതിഞ്ഞു എണ്ണയിൽ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുട്ട എണ്ണയിൽ വറുക്കുമ്പോൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ ചെറിയ തീയിൽ വറക്കുനതാണ് നല്ലത്.