മട്ടൻ ലിവർ ഇങ്ങനെ കഴിച്ചിട്ടുണ്ടോ?

മട്ടന്‍ കരൾ വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് കാന്താരി,ഇഞ്ചി വെളുത്തുള്ളിചതച്ചത്,മഞ്ഞൾപ്പൊടി,കുരുമുളക് പൊടി,മുളക് പൊടി, പെരും ജീരക പൊടി,കറിവേപ്പില ആവശ്യത്തിനുള്ള ഉപ്പ് ഇത്തിരി വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂറോളം മസാല പിടിക്കുവാനായി വയ്ക്കാം
 

കുരുമുളക് ചതച്ചത് 

തയാറാക്കുന്ന വിധം

മട്ടന്‍ കരൾ വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് കാന്താരി,ഇഞ്ചി വെളുത്തുള്ളിചതച്ചത്,മഞ്ഞൾപ്പൊടി,കുരുമുളക് പൊടി,മുളക് പൊടി, പെരും ജീരക പൊടി,കറിവേപ്പില ആവശ്യത്തിനുള്ള ഉപ്പ് ഇത്തിരി വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂറോളം മസാല പിടിക്കുവാനായി വയ്ക്കാം. ശേഷം പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവ ചേർത്ത് വഴറ്റാം. അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് മസാല പുരട്ടിവച്ച മട്ടൻ ലിവറും ചേർത്ത് വഴറ്റി ഫ്രൈ ചെയ്തെടുക്കാം. കുരുമുളക് ചതച്ചതും ചേർത്ത് കൊടുത്ത് വരട്ടി എടുക്കാം. മട്ടൻ ലിവർ റെഡി. ചോറിനും ചപ്പാത്തിക്കും നല്ല കോമ്പിനേഷനാണ്.