കറിയില്ലാതെ തന്നെ പുട്ട് കഴിക്കാം

  പുട്ട്പൊടി- 1 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- 1 കപ്പ്
    വെളിച്ചെണ്ണ- 2 ടീസ്പൂൺ
 

കേരളീയരുടെ പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് പുട്ട്. അരിപ്പൊടിയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം എല്ലാ വീടുകളിലെയും ഇഷ്ടവിഭവമാണ്. പലപ്പോഴും പുട്ട് തേങ്ങയോടൊപ്പം മാത്രമാണ് ഉണ്ടാക്കാറുള്ളതെങ്കിലും, ഈ പരമ്പരാഗത വിഭവത്തിന് ഒരു പുതിയ രുചിഭേദം നൽകാൻ കഴിയും. അത്തരത്തിൽ, പുട്ടിന് അസാമാന്യമായ സ്വാദും പോഷകഗുണങ്ങളും നൽകുന്ന ഒരു കൂട്ടുണ്ട്.


ചേരുവകൾ

    പുട്ട്പൊടി- 1 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- 1 കപ്പ്
    വെളിച്ചെണ്ണ- 2 ടീസ്പൂൺ
    സവാള- 1
    തേങ്ങ- 2 കപ്പ്
    വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
    കറിവേപ്പില- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് പുട്ടി പൊടി നനച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
    സാവളയുടെ നിറം മാറി കഴിയുമ്പോൾ തേങ്ങ ചിരകിയതും, കറിവേപ്പിലയും ചേർത്തു വേവിക്കാം. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം.
    വെന്തതിനു ശേഷം ഇത് പുട്ട് പൊടിയിൽ ചേർക്കാം. ഒപ്പം കാരറ്റ് കട്ടികുറച്ച് അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
    പുട്ട് കുറ്റിയിലേയ്ക്ക് പുട്ട് പൊടിയെടുക്കാം. ഇത് ആവിയിൽ വച്ച് വേവിക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.