വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് നല്ലതോ ?
മിക്ക വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് നെയ്യ്. ചോറ്, ചപ്പാത്തി, പരിപ്പ്, പലഹാരങ്ങൾ എന്നിവയിലെല്ലാം നെയ്യ് ചേർക്കാറുണ്ട്.
സംസ്‌കരിക്കാത്ത കൊഴുപ്പ്, വിറ്റാമിൻ എ യോടൊപ്പം ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നെയ്യിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ അവ സഹായിക്കുന്നു. നെയ്യിലെ ആന്റിഇൻഫ്‌ളമേറ്ററി ഘടകങ്ങൾ വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

ശൈത്യകാലത്താണ് ഇത് കൂടുതലായി ആളുകൾ ഉപയോഗിക്കുന്നതായി കാണാറുള്ളത്. നെയ്യ് വേനൽക്കാലത്ത് കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിന് പ്രവർത്തിക്കാൻ കൊഴുപ്പ് ആവശ്യമാണെന്നും നെയ്യ് അതു നൽകുകയും മാത്രമല്ല വേനൽക്കാലത്ത് ശരീരം വരണ്ടുപോകുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബ്യൂട്ടിറിക് ആസിഡ്(Butyric acid) നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതും നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഗ്യാസ്ട്രിക് ആസിഡുകളുടെ സ്രവണം വർധിപ്പിച്ച് ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കും.
പശുവിൻപാലിൽ നിന്ന് തയ്യാറാക്കിയ നാടൻ നെയ്യിന് ഗുണങ്ങളേറെയാണെന്നാണ് പറയപ്പെടുന്നത്. ഇതിന് മധുരമുള്ള രുചിയും, തണുത്തതും വയറ്റിലെത്തിയാൽ അമിതമായി തോന്നാത്തതുമായിരിക്കും. ഇത് വാത ദോഷത്തെയും പിത്ത ദോഷത്തെയും ശമിപ്പിക്കാൻ ഉത്തമമാണ്. ഫലപ്രദമായ ഫലങ്ങൾക്കായി, പാചകം ചെയ്ത ശേഷമാണ് നെയ്യ് പ്രത്യേകം ചേർക്കേണ്ടത്. നെയ്യിൽ പാചകം ചെയ്ത ഭക്ഷണങ്ങൾക്ക് പൂർണമായും വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടാകാം. ചർമത്തിലും മുടിയിലും നെയ്യ് നേരിട്ട് പുരട്ടുന്നത് വരൾച്ച പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.