വഴുതനങ്ങയോ ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും
സവാള – 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
പച്ചമുളക് – 1
ആവശ്യമായ സാധനങ്ങൾ
വഴുതനങ്ങ – 2
സവാള – 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
പച്ചമുളക് – 1
തക്കാളി – 1
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 സ്പൂൺ
ഗരംമസാല – 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വറവിടാൻ ആവശ്യമായ എണ്ണ, കടുക്, വറ്റൽമുളക്
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം നന്നായി കഴുകിയ വഴുതനങ്ങ ചതുരാകൃതിയിൽ ചെറുതായി അരിയുക. ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെള്ളം ഊറ്റിക്കളയാം. ശേഷം ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും പച്ചമുളകും ചേർത്ത് വഴറ്റണം. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി വഴറ്റാം. ഈ സമയം ആവശ്യത്തിന് ഉപ്പും ചേർക്കാം.
ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർക്കാം. പിന്നീട് മഞ്ഞൾപൊടി, മുളകുപൊടി. ഗരംമസാല ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ ഇതിലേക്ക് വഴുനങ്ങ ചേർത്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചാൽ അടിപൊളി വഴുതനങ്ങ മസാല റെഡി.