ഇനി എത്ര ദോശ കഴിച്ചാലും മതിവരില്ല

  ദോശ മാവ് - 2 കപ്പ്
    ഉള്ളി (നന്നായി അരിഞ്ഞത്) - 1 വലുത്
    ഉരുളക്കിഴങ്ങ് (വേവിച്ച് ഉടച്ചത്) - 2 വലുത്
    പച്ചമുളക് (അരിഞ്ഞത്) - 2 (എരിവ് അനുസരിച്ച്)
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
 

ചേരുവകൾ

    ദോശ മാവ് - 2 കപ്പ്
    ഉള്ളി (നന്നായി അരിഞ്ഞത്) - 1 വലുത്
    ഉരുളക്കിഴങ്ങ് (വേവിച്ച് ഉടച്ചത്) - 2 വലുത്
    പച്ചമുളക് (അരിഞ്ഞത്) - 2 (എരിവ് അനുസരിച്ച്)
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
    കടുക് - 1/2 ടീസ്പൂൺ
    ജീരകം - 1/2 ടീസ്പൂൺ
    മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    ഗരം മസാല - 1/2 ടീസ്പൂൺ
    മല്ലിയില (അരിഞ്ഞത്) - അല്പം
    എണ്ണ - ആവശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    എണ്ണ തിളച്ചു കഴിയുമ്പോൾ തീ കുറയ്ക്കാം, ശേഷം കടുക് ജീരകം എന്നിവ ചേർത്തു വഴറ്റാം.
    ഇതിലേയ്ക്ക് ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വേവിക്കാം.
    അവയുടെ നിറം മാറി വരുമ്പോൾ ഉരുളക്കിഴങ്ങും ഉപ്പും ചേർത്തു വേവിക്കാം.
    മസാലയുമായി ഉരുളക്കിഴങ്ങ് ഇളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. 


    ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വയ്ക്കാം. അതിൽ നെയ്യോ വെളിച്ചെണ്ണയോ പുരട്ടാം. 
    ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് അൽപം മാവ് ഒഴിക്കാം. ശേഷം തയ്യാറാക്കിയ മസാല ഇതിലേയ്ക്കു ചേർക്കാം. മുകളിൽ കുറച്ച് മാവ് കൂടി ഒഴിക്കാം. 
    ഒരു വശം വെന്തതിനു ശേഷം സ്പൂൺ ഉപയോഗിച്ച് ഇത് മറിച്ചിടാം. 
    ഇരുവശങ്ങളും വെന്തു കഴിയുമ്പോൾ ചൂടോടെ കഴിക്കാം.