പൊള്ളിച്ചെടുത്ത അയല കഴിച്ചിട്ടുണ്ടോ ? അടിപൊളി രുചിയാണ്
•കുരുമുളകുപൊടി - ഒരു ടീസ്പൂൺ
•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
•ജീരകം - അര ടീസ്പൂൺ
•ഇഞ്ചി - നാല് ചെറിയ കഷ്ണം
ചേരുവകൾ
•അയല - ഒരു കിലോ
•കുരുമുളകുപൊടി - ഒരു ടീസ്പൂൺ
•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
•ജീരകം - അര ടീസ്പൂൺ
•ഇഞ്ചി - നാല് ചെറിയ കഷ്ണം
•വെളുത്തുള്ളി - 12 തൊട്ട് 15 എണ്ണം വരെ
•പച്ചമുളക് - അഞ്ചണ്ണം
•ചെറിയ ഉള്ളി - 12 എണ്ണം
•കറിവേപ്പില - കുറച്ച്
•മല്ലിയില - ഒരുപിടി
•പുതിനയില - ഒരുപിടി
•നാരങ്ങാനീര് - മൂന്ന് ടേബിൾ സ്പൂൺ
•വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
•ഉപ്പ് - ഒരു ടീസ്പൂൺ
•കോൺഫ്ലവർ - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
•അയല നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞുകൊടുത്ത് നടുഭാഗം പൊളിച്ചടുക്കുക.
•മിക്സിയുടെ ചെറിയ ജാറിലേക്ക് മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഇട്ടതിനുശേഷം നന്നായി അരച്ചെടുക്കുക. അരച്ചെടുത്തതിനുശേഷം ഇത് മീനിലേക്ക് പുരട്ടി 30 മിനിറ്റ് മാരിനേറ്റ് ചെയ്യാനായിട്ട് മാറ്റിവയ്ക്കാം. ഒരു തവയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ഈ മീൻ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. രുചികരമായ അയല പൊള്ളിച്ചത് തയാർ.