എളുപ്പം  തയ്യാറാക്കാം വെജ് ബിരിയാണി

ബസുമതി റൈസ് -1 കപ്പ്‌
നെയ് -2 ടീ സ്പൂൺ
പട്ട ഗ്രാമ്പൂ ഏലക്ക തക്കോലം – ഓരോന്ന്

 

 ആവശ്യമായ ചേരുവകൾ

ബസുമതി റൈസ് -1 കപ്പ്‌
നെയ് -2 ടീ സ്പൂൺ
പട്ട ഗ്രാമ്പൂ ഏലക്ക തക്കോലം – ഓരോന്ന്
പെരുംജീരകം -അര ടീ സ്പൂൺ
സവാള -1
കാരറ്റ് -1
ബീൻസ് – 5 എണ്ണം
ഉരുളക്കിഴങ്ങ് -1 വലുത്
പച്ചമുളക് -2 എണ്ണം
തക്കാളി -1 എണ്ണം
കശുവണ്ടി -കാൽ കപ്പ്
തൈര് -2 ടീ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീ സ്പൂൺ
മുളക് പൊടി -1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
മല്ലിപ്പൊടി -1 ടീ സ്പൂൺ
നാരങ്ങ നീര് -1/2 ടീ സ്പൂൺ
മല്ലിയില ,പുതിനയില
ഉപ്പ് -ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി 15 മിനിറ്റ് കുതിർക്കുക .കുക്കറിൽ നെയ് ഒഴിച്ച് കശുവണ്ടി മൂപ്പിക്കുക ,പട്ട ഗ്രാമ്പൂ മസാലകൾ എന്നിവ ചേർത്ത് മൂക്കുന്നത് വരെ ഫ്രൈ ചെയ്യുക .സവാള വഴറ്റി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക .ക്യൂബ് ആയി അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർക്കുക .പച്ചക്കറികൾ വഴറ്റുമ്പോൾ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞ തക്കാളി ചേർക്കുക.എണ്ണ തെളിയുമ്പോൾ വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് നാരങ്ങ നീര് ,ഉപ്പ് ,തൈര്, മല്ലിയില ,പുതിനയിലെ എന്നിവ ചേർക്കുക. വെള്ളം തിളക്കുമ്പോൾ അരി ചേർത്ത് അടച്ചു രണ്ടു വിസിൽ വരുന്ന വരെ മീഡിയം തീയിൽ വേവിക്കുക. തീ ഓഫ്‌ ചെയ്തു 15 മിനിറ്റ് കുക്കറിൽ തന്നെ വെച്ച് പ്രഷർ പോകുമ്പോൾ തുറന്നു വലിയൊരു പ്ലേറ്റിലേക്ക് മാറ്റുക. ഇല്ലെങ്കിൽ കുഴഞ്ഞു പോകാൻ ചാൻസ് ഉണ്ട്.
തൈര് സലാഡും ചേരും.