വളരെ എളുപ്പത്തില്‍  കിടിലന്‍ രുചിയില്‍ അരിമുറുക്ക്

ഉഴുന്ന് – അരക്കപ്പ്
പച്ചരി- രണ്ട് കപ്പ്
വെള്ളം – രണ്ടര കപ്പ് തിളപ്പിച്ചത്
എള്ള് – അല്‍പം കഴുകി വൃത്തിയാക്കിയത്
 

ആവശ്യമുള്ള ചേരുവകള്‍

ഉഴുന്ന് – അരക്കപ്പ്
പച്ചരി- രണ്ട് കപ്പ്
വെള്ളം – രണ്ടര കപ്പ് തിളപ്പിച്ചത്
എള്ള് – അല്‍പം കഴുകി വൃത്തിയാക്കിയത്
കുരുമുളക് പൊടി – അവശ്യമെങ്കില്‍ ഒരു നുള്ള്
ഉപ്പ്- പാകത്തിന്
എണ്ണ- മുറുക്ക് വറുക്കാന്‍ പാകത്തതിന്

തയ്യാറാക്കുന്ന വിധം

* ആദ്യം തന്നെ ഉഴുന്ന് നല്ലതുപോലെ കഴുകി ഉണക്കി ചെറുതായി വറുത്ത് നല്ലതുപോലെ പൊടിച്ചെടുക്കണം. തോല്‍ ഇല്ലാത്ത ഉഴുന്ന് പരിപ്പായിരിക്കാന്‍ ശ്രദ്ധിക്കണം
* ശേഷം പച്ചരിയും ഇതുപോലെ തന്നെ കഴുകി ഉണക്കി പൊടിച്ച് വറുത്തെടുക്കുക
* പിന്നീട് ഉഴുന്ന് പൊടിയും അരിപ്പൊടിയും രണ്ടും നല്ലതുപോലെ മിക്‌സ് ചെയത് ഉപ്പും പാകത്തിന് കുരുമുളക് പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യണം
* അതിന് ശേഷം തിളപ്പിച്ച വെള്ളം കുറച്ചായി ഒഴിച്ച് നല്ലതു പോലെ കുഴച്ചെടുക്കണം. ഇടിയപ്പത്തിന്റെ പാകത്തില്‍ വേണം കുഴച്ചെടുക്കുന്നതിന്
* ശേഷം നൂല്‍പ്പുട്ടിന്റെ അച്ചെടുത്ത് അതിലേക്ക് മുറുക്കിന്റെ മാവ് ഇട്ടതിന് ശേഷം മുറിക്കിന്റെ ആകൃതിയില്‍ ഒരു പാത്രത്തിലേക്ക് പതുക്കെ പിഴിഞ്ഞെടുക്കണം
* പതുക്കെ എണ്ണ ചൂടാക്കി ഇതിലേക്ക് ഓരോ മുറുക്കുകളായി ഇട്ട് നല്ലതുപോലെ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ എണ്ണയില്‍ നിന്ന് കോരി മാറ്റാം. നല്ല കിടിലന്‍ മുറുക്ക് റെഡി.