മലബാറുകാർക്ക് സദ്യയിലും വേണം നോൺവെജ് ; ഇതാ അടിപൊളി ചിക്കൻകറി റെസിപ്പി

പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാകുമ്പോൾ, ഏലയ്ക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ മൂപ്പിച്ച് കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പച്ചമണം മാറുമ്പോൾ ഗ്യാസ് ഓഫാക്കി തണുത്ത ശേഷം അൽപ്പം വെള്ളം ഒഴിച്ച് അരച്ച് ചിക്കനിൽ ഉപ്പും അരച്ച മസാലയും പുരട്ടി അടച്ച് 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.
 
ആവശ്യമായവ 

ചിക്കൻ – 300 ഗ്രാം
സവാള –1
ചെറിയ ഉള്ളി – 10
ഇഞ്ചി –  ചെറിയ കഷണം
വെളുത്തുള്ളി –  5 എണ്ണം
പച്ചമുളക് – 3 എണ്ണം
ഏലയ്ക്ക – 2
ഗ്രാമ്പു – 2
പട്ട –  2 ചെറിയ കഷണം
പെരുംജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
മുളകുപൊടി – 2 ടേബിൾസ്പൂൺ‍
മല്ലിപ്പൊടി – 1 1/2 ടേബിൾസ്പൂൺ‍
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ‍
തേങ്ങാക്കൊത്ത് – ഒരു കപ്പ്
കടുക് – 1/4 ടീസ്പൂൺ
വറ്റൽമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാകുമ്പോൾ, ഏലയ്ക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ മൂപ്പിച്ച് കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പച്ചമണം മാറുമ്പോൾ ഗ്യാസ് ഓഫാക്കി തണുത്ത ശേഷം അൽപ്പം വെള്ളം ഒഴിച്ച് അരച്ച് ചിക്കനിൽ ഉപ്പും അരച്ച മസാലയും പുരട്ടി അടച്ച് 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.

അരമണിക്കൂറിനു ശേഷം പാൻ ചൂടാക്കി ചിക്കൻ ചേർക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി ഇവ ചതച്ച് ചേർത്ത് സവാളയും 1/2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്ത് ചാറ് കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. ചീനചട്ടിയിൽ 2 ടേബിൾസ്പൂൺ‍ വെളിച്ചെണ്ണ ഒഴിച്ച്, തേങ്ങാ കൊത്ത് വറുക്കുക. മൂത്ത് വരുമ്പോൾ കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിൽ ചേർക്കുക. അടിപൊളി കറി റെഡി.