പെട്ടന്നുണ്ടാക്കാം ബീറ്റ്‌റൂട്ട് ഹല്‍വ

 

ആവശ്യമായചേരുവകള്‍

ബീറ്റ്‌റൂട്ട്- 500ഗ്രാം,( ഇടത്തരം വലുപ്പമുള്ളത്

പഞ്ചസാര

നെയ്യ്

അടുക്കള ഉപകരണങ്ങൾ

ബീറ്റ്‌റൂട്ടിന്റെ

ഹൽവ മിശ്രിതം

പാല്‍- 3 കപ്പ്
നെയ്യ്- 6 ടേബിള്‍സ്പൂണ്‍
പഞ്ചസാര- കാല്‍കപ്പ് 
കശുവണ്ടി, ബദാം- ഇഷ്ടാനുസരണം
ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍ട
റോസ് വാട്ടര്‍- ആവശ്യമെങ്കില്‍, കാല്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട്

ഒരു മീഡിയം കനത്തില്‍ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്‌തെടുക്കുക. 

അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഗ്രേറ്റ് ചെയ്ത് വെച്ച ബീറ്റ്‌റൂട്ട് ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് ഇളക്കുക

പാല്‍ ചേര്‍ത്ത് മൂടിവെച്ച് ഇടത്തരം തീയില്‍ വേവിക്കുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഇളക്കി വേവിക്കണം. 

പാല്‍ മൂന്നിലൊന്നായി കുറയുന്നത് വരെ വേവിക്കുക. ബീറ്റ്‌റൂട്ടെല്ലാം നന്നായി മൃദുവായിരിക്കും. 

പാല്‍ കുറുകിയതിന് ശേഷം പഞ്ചസാര ചേര്‍ക്കുക. 

ഇനി നന്നായി ഇളക്കുക. ഇടക്കിടെ നെയ്യ് ചേര്‍ത്തുകൊടുക്കുക. ഹല്‍വ പാനില്‍ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോള്‍ വറുത്ത അണ്ടിപരിപ്പും ബദാമും ഏലയ്ക്കാ പൊടിയും റോസ് വാട്ടറും ചേര്‍ക്കുക.