നല്ല നാടൻ താറാവ് കറി വയ്ക്കാൻ ഈ രഹസ്യക്കൂട്ട് അറിഞ്ഞാൽ മതി
ചേരുവകൾ
താറാവ് – 1 കിലോ, കഷ്ണങ്ങളാക്കിയത്
ചെറിയ ഉള്ളി – 15–20 എണ്ണം
സവാള – 1 വലുത്
ചേരുവകൾ
താറാവ് – 1 കിലോ, കഷ്ണങ്ങളാക്കിയത്
ചെറിയ ഉള്ളി – 15–20 എണ്ണം
സവാള – 1 വലുത്
ഇഞ്ചി – 1½ ഇഞ്ച്
വെളുത്തുള്ളി – 8–10 അല്ലി
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1½ ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
കറുവപ്പട്ട – 2 ചെറിയ കഷണം
ഗ്രാമ്പൂ – 3–4
ഏലക്ക – 2
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
താറാവ് നന്നായി കഴുകി വെള്ളം ഊറ്റി, ½ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ്, ½ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് 15 മിനിറ്റ് വയ്ക്കുക.
കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം എന്നിവ വഴറ്റുക.
ചെറിയ ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.
തീ കുറച്ച് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
താറാവ് കഷ്ണങ്ങൾ ചേർത്ത് മസാല നന്നായി പുരളുന്നതുവരെ 5–7 മിനിറ്റ് വഴറ്റുക.
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കർ അടച്ച് 4–6 വിസിൽ വേവിക്കുക. താറാവിന്റെ പ്രായം അനുസരിച്ച് സമയം മാറാം.
പ്രഷർ പോയ ശേഷം തുറന്ന് ഗരം മസാലയും കുറച്ച് കറിവേപ്പിലയും ചേർക്കുക.
ഗ്രേവി കുറുകണമെങ്കിൽ തുറന്നുവെച്ച് 5–10 മിനിറ്റ് കൂടി തിളപ്പിക്കുക.
അവസാനം ഒരു ടീസ്പൂൺ വെളിച്ചെണ്ണ മുകളിൽ ഒഴിച്ചാൽ നാടൻ രുചി കൂടും