ഡ്രൈ ഫ്രൂട്ട്സ് ഷേക്ക് തയ്യാറാക്കിയാലോ ? 

വനില ഐസ്ക്രീം, ബദാം സ്ലൈസ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയുടെ ജാറിൽ ചേർത്ത് അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ചേർത്ത് അതിലേക്ക് അടിച്ചെടുത്ത ഷേക്ക് ചേർക്കാം.
 

ചേരുവകൾ

ഇൗന്തപ്പഴം–5 എണ്ണം
ബദാം: ഒരുപിടി
പിസ്ത: ഒരുപിടി
കശുവണ്ടി: ഒരുപിടി
തണുത്ത പാൽ:
ഏത്തപ്പഴം: 1
തേൻ: ആവശ്യത്തിന്
വനില ഐസ്ക്രീം:
അലങ്കാരത്തിന് ബദാം ചെറുതായി അരിഞ്ഞത്
ചോക്ലേറ്റ് സിറപ്പ്

തയാറാക്കുന്നവിധം

വനില ഐസ്ക്രീം, ബദാം സ്ലൈസ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയുടെ ജാറിൽ ചേർത്ത് അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ചേർത്ത് അതിലേക്ക് അടിച്ചെടുത്ത ഷേക്ക് ചേർക്കാം. മുകളിലായി ഐസ്ക്രീം ചേർക്കാം. അലങ്കാരത്തിനായി ബദാം ചെറുതായി അരിഞ്ഞതും ഇടാം. ടേസ്റ്റി ഷേക്ക് റെഡി. ഡയറ്റ് നോക്കുന്നവരെങ്കിൽ ഐസ്ക്രീം ഒഴിവാക്കാം.