ഇലക്കറികൾ കഴിക്കാൻ മടിയുള്ളവർക്കും ഇഷ്ടപ്പെടും ഈ രുചിക്കൂട്ട്

ചേരുവകൾ

    മുരിങ്ങയില – 2 കപ്പ്

    മുട്ട – 2 എണ്ണം

    തേങ്ങ ചിരണ്ടിയത് – ½ കപ്പ്

 

ചേരുവകൾ

    മുരിങ്ങയില – 2 കപ്പ്

    മുട്ട – 2 എണ്ണം

    തേങ്ങ ചിരണ്ടിയത് – ½ കപ്പ്

    ചെറിയ ഉള്ളി – 5–6 എണ്ണം, അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെളിച്ചെണ്ണ – 1½ ടേബിൾസ്പൂൺ

    കടുക് – ½ ടീസ്പൂൺ

    കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

    മുരിങ്ങയില നന്നായി കഴുകി, ഇല മാത്രം എടുത്ത് ചെറുതായി അരിയുക.

    തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കൈകൊണ്ട് ചെറുതായി തിരുമ്മി വെക്കുക.

    ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില ചേർക്കുക.

    മുരിങ്ങയില ചേർത്ത് 2–3 മിനിറ്റ് വഴറ്റുക. വെള്ളം അധികം ചേർക്കേണ്ടതില്ല.

    തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കി 2 മിനിറ്റ് വേവിക്കുക.

    ഇനി മുട്ട പൊട്ടിച്ച് നേരിട്ട് ചേർത്ത്, എല്ലാം നന്നായി ഇളക്കി മുട്ട പൂർണ്ണമായി വേവുന്നതുവരെ ചിക്കി വറുക്കുക.

    അവസാനം അൽപ്പം വെളിച്ചെണ്ണ മുകളിൽ ഒഴിച്ചാൽ നല്ല നാടൻ രുചി കിട്ടും.മുരിങ്ങയില മുട്ടത്തോരൻ റെഡി.