പതിവ് ജ്യൂസുകൾ കുടിച്ച മടുത്തോ ? തയ്യാറാക്കാം വെറൈറ്റി ജ്യൂസ്
കിവിയുടെ തോൽ കളഞ്ഞ് പൾപ്പ് മുഴുവനായും എടുക്കുക. ഇതിലേക്ക് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് അടിച്ചെടുക്കുക.
Sep 23, 2024, 10:10 IST
കിവി- 3 എണ്ണം ( വലുത്)
പഞ്ചസാര- 2 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കസ്‌കസ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കിവിയുടെ തോൽ കളഞ്ഞ് പൾപ്പ് മുഴുവനായും എടുക്കുക. ഇതിലേക്ക് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് കസ്‌കസ് ഇടാം. ഐസ് ക്യൂബ് ഇട്ട് കുടിക്കാൻ താത്പര്യമുള്ളവർക്ക് വേണമെങ്കിൽ ഇതും ഇട്ട് കുടിക്കാം. ചർമ്മ സംരക്ഷണത്തിനും ഊർജ്ജം നിലനിർത്തുന്നതിനും അത്യുത്തമമാണ് കിവി ജ്യൂസ്.