ദിവസവും രാവിലെ ഇത് കുടിക്കൂ ഗുണങ്ങൾ ഏറെയാണ്

 

ചേരുവകൾ

    ആപ്പിൾ
    പഞ്ചസാര
    വെള്ളം

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് മൂന്ന് ആപ്പിൾ രണ്ട് കഷ്ണങ്ങളക്കി അതിലേക്ക് ചേർത്ത് വേവിക്കാം.
    നന്നായി വെന്ത ആപ്പിൾ വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റി വയ്ക്കാം.
    ശേഷം കുരുവും തൊലിയും കളഞ്ഞെടുക്കാം.
    മധുരത്തിനനുസരിച്ച് പഞ്ചസാര ആപ്പിളിലേക്ക് ചേർത്ത് അരച്ചെടുക്കാം.
    ഒരു ഗ്ലാസിൽ ഐസ് ക്യൂബെടുത്ത് അരച്ചെടുത്ത ആപ്പിളിൽ നിന്ന് അൽപ്പം ചേർക്കാം.
    കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിച്ച് കുടിച്ചു നോക്കൂ.