ഏലയ്ക്ക വെള്ളം കുടിക്കൂ..

ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ വളരെ വലുതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഏലയ്ക്ക വെള്ളം എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം

ആദ്യം ഒരു ലിറ്റർ വെള്ളം എടുക്കുക. 5 മുതൽ 6 വരെ ഏലയ്ക്ക എടുത്ത് തൊലി കളഞ്ഞശേഷം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിക്കുക. വെള്ളം 3/4 ഭാഗമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസത്തിൽ മൂന്ന് നാല് തവണ കുടിക്കുക.