ചോറിന് കൂടെ ഇത് മാത്രം മതി; നാവിലൂറുന്ന നാടൻ ഉണക്ക ചെമ്മീൻ കറി

ഉണക്ക ചെമ്മീൻ

വെളിച്ചെണ്ണ

ചുവന്നുള്ളി

സവാള

ഇഞ്ചി

 

ഉണക്ക ചെമ്മീൻ

വെളിച്ചെണ്ണ

ചുവന്നുള്ളി

സവാള

ഇഞ്ചി

തക്കാളി

വെളുത്തുള്ളി

പച്ചമുളക്

കറിവേപ്പില

ഉപ്പ്

മുളക് പൊടി

മല്ലിപ്പൊടി

മഞ്ഞൾ പൊടി

ഉലുവ

കുരുമുളക്പൊടി

ഇതുണ്ടാക്കേണ്ടത് ഇങ്ങിനെ

കാൽകിലോ ഉണക്ക ചെമ്മീൻ എടുത്തു ഒരു ചട്ടിയിൽ ഇട്ടു വറുത്തു എടുക്കാം ( എണ്ണ ഒഴിക്കരുത് ) കരിയാതെ നന്നായി മൊരിച്ച് എടുക്കാം ( ഇത് മൊരിയുമ്പോൾ നല്ല ഒരു മണം വരും അപ്പോൾ വാങ്ങാം ) വാങ്ങിയ ഉടനെ ചട്ടിയിൽ നിന്ന് മാറ്റണം ഇല്ലെങ്കിൽ ചട്ടിയുടെ ചൂടുകൊണ്ട് ചെമ്മീൻ കരിഞ്ഞുപോകും …അതിനുശേഷം ഈ ചെമ്മീൻ തലയും വാലും കാലും ഒക്കെ നുള്ളി കളഞ്ഞു എടുക്കാം എന്നിട്ട് ഇത് കനമുള്ള എന്തെങ്കിലും കൊണ്ട് ഒന്ന് അമർത്തി ഞെരിച്ചു എടുക്കാം ( പൊടിയരുത് )

അതിനുശേഷം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം ഒരു കഷണം അരിഞ്ഞ  ഇഞ്ചിയും, മൂന്നാല് അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക നല്ല    ഒരു മണം വന്നു തുടങ്ങുമ്പോൾ ആദ്യം നാലഞ്ചു ചുവന്നുള്ളി ചതച്ചതും …ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക…ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ..രണ്ടു പച്ചമുളക് അരിഞ്ഞതും ..ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ വഴറ്റി ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി നന്നായി എല്ലാം വഴന്നു വരുമ്പോൾ  ഇതിലേയ്ക്ക് ഒരു ചെറിയ ടിസ്പൂൺ മുളക് പൊടിയും..ഒരു ടിസ്പൂൺ മല്ലിപ്പൊടിയും …അര ടിസ്പൂൺ മഞ്ഞപ്പൊടിയും കാൽ ടിസ്പൂൺ ഉലുവ പൊടിയും …ഒരു അല്പം കുരുമുളക് പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി   ഇതിലേയ്ക്ക് ചെമ്മീൻ ചേർത്ത് ഇളക്കാം ഇതിൽ ഒരു ലേശം വെള്ളം ഒഴിച്ച് നന്നായി വഴറ്റി അൽപ നേരം അടച്ചുവച്ചു വേവിക്കാം ..ഒരു പത്തു മിനിറ്റ് മതി  അപ്പോഴേക്കും ഇത് നല്ലപോലെ വെള്ളം വറ്റി കറി നല്ല മണമൊക്കെ വന്നു സൂപ്പർ ആയിട്ടുണ്ടാകും ഇനി ഇറക്കിവയ്ക്കാം

രുചികരമായ ഉണക്ക ചെമ്മീൻ കറി റെഡി