രുചികരമായ ബ്രേക്ക്ഫാസ്റ്റ് ഈസിയായി തയ്യാറാക്കാം
May 6, 2026, 18:15 IST
ചേരുവകൾ
പച്ചരി- 1 കപ്പ്
തേങ്ങ- 1 കപ്പ്
മുട്ട- 1
ഉപ്പ്- 1/2 ടീസ്പൂൺ
വെള്ളം- 11/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ശേഷം ഇത് അരിച്ചെടുത്ത് ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി അരച്ചെടുക്കാം.
ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
ഈ മാവ് മറ്റൊരു ബൗളിലേയ്ക്ക് അരിച്ചെടുക്കാം. കുറച്ച് വെള്ളം കൂടി ചേർത്തിളക്കി യോജിപ്പിച്ച് അൽപ സമയം അടച്ചു വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിക്കാം. ഇരുവശങ്ങളും ചുട്ടെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.