നല്ല പിസയുടെ രുചിയിൽ ദോശ കഴിക്കാം

 ദോശ മാവ്, സവാള ചെറുതായി അരിഞ്ഞത്,തക്കാളി ചെറുതായി അരിഞ്ഞത്,ചില്ലി ഫ്ളേക്‌സ്,മൊസറെല്ല ചീസ്,നെയ്/ ബട്ടർ എന്നിവ എടുക്കുക.

ചേരുവകൾ 

 ദോശ മാവ്, സവാള ചെറുതായി അരിഞ്ഞത്,തക്കാളി ചെറുതായി അരിഞ്ഞത്,ചില്ലി ഫ്ളേക്‌സ്,മൊസറെല്ല ചീസ്,നെയ്/ ബട്ടർ എന്നിവ എടുക്കുക.

തയ്യാറാക്കുന്ന വിധം 

ദോശ ഉണ്ടാക്കുന്ന തവ ചുടാകുമ്പോൾ സാധാരണ ദോശയുണ്ടാക്കുന്ന പോലെ മാവ് തവയിലേക്ക് ഒഴിക്കുക.തക്കാളി, സവാള, നെയ്, ചീസ്, ചില്ലി ഫ്ളേക്‌സ് എന്നിവ ഇതിനു മുകളിലേക്ക് വിതറണം. ദോശയിലേക്ക് ചീസ് നല്ല രീതിയിൽ ഇറങ്ങിയ ശേഷം പാനിൽ നിന്ന് മാറ്റാം. രുചികരമായ ചീസ് ദോശ കഴിക്കാം. കുട്ടികൾക്കും ഇത് ഇഷ്ടമാകും.