മുട്ട കൈയ്യിലുണ്ടെങ്കിൽ ഇനി ദോശയ്ക്ക് ചമ്മന്തി റെഡി

വറ്റൽമുളക്
    വെളുത്തുള്ളി
    തക്കാളി
    വെളിച്ചെണ്ണ
    സവാള
 

ചേരുവകൾ

    വറ്റൽമുളക്
    വെളുത്തുള്ളി
    തക്കാളി
    വെളിച്ചെണ്ണ
    സവാള
    ഉപ്പ്
    മഞ്ഞൾപ്പൊടി
    മുട്ട


തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    എണ്ണ ചൂടായി കഴിയുമ്പോൾ വറ്റൽമുളക് അതിൽ വറുത്തു മാറ്റാം.
    അതേ പാനിലേയ്ക്ക് വെളുത്തുള്ളി, ചേർക്കാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
    ഈ പാനിൽ സവാള, തക്കാളി എന്നിവ കട്ടി കുറച്ച് അരിഞ്ഞ് വഴറ്റിയെടുക്കാം.
    വറുത്തെടുത്ത വറ്റൽമുളകും, വെളുത്തുള്ളിയും, വഴറ്റിയെടുത്ത തക്കാളിയും സവാളയും ഒരു മിക്സിയിലേയ്ക്കു മാറ്റാം.
    അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കാം.
    ഇത് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം.
    ശേഷം കടുകും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് താളിപ്പ് തയ്യാറാക്കാം. ഇത് അരച്ചെടുത്തതിലേയ്ക്കു ചേർക്കാം.
    ഇനി ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം ഇത് കഴിച്ചു നോക്കൂ.