കല്യാണപ്പന്തലിലെ ആ മണം ഓർമ്മയില്ലേ? അതുതന്നെയാണ് ഈ കുസ്‌ക
ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി / ജീരകശാല അരി – 2 കപ്പ്
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി / ജീരകശാല അരി – 2 കപ്പ്
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
തൈര് – ½ കപ്പ്
മല്ലിയില – ½ കപ്പ്
പുതിനയില – ¼ കപ്പ്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുഴുവൻ മസാല
കറുവപ്പട്ട – 2 കഷണം
ഏലക്ക – 4
ഗ്രാമ്പൂ – 4
ബേലീഫ് – 1
പെരുംജീരകം – ½ ടീസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി കഴുകി 20 മിനിറ്റ് കുതിർത്ത് വയ്ക്കുക.
പാത്രത്തിൽ എണ്ണയും നെയ്യും ചൂടാക്കി മുഴുവൻ മസാലകൾ ചേർത്ത് വഴറ്റുക.
സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
തക്കാളി ചേർത്ത് നന്നായി മയക്കുക.
മഞ്ഞൾ, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക.
തൈര്, മല്ലിയില, പുതിനയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
2 കപ്പ് അരിക്ക് ഏകദേശം 3–3½ കപ്പ് ചൂടുവെള്ളം ചേർത്ത് തിളപ്പിക്കുക. അരിയുടെ ഇനം അനുസരിച്ച് വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക.
കുതിർത്ത് വെച്ച അരി ചേർത്ത് ഇളക്കി മൂടിവച്ച് ചെറിയ തീയിൽ വേവിക്കുക.
അരി വെന്ത ശേഷം നാരങ്ങാനീര് ചേർത്ത് സാവധാനം ഇളക്കുക.
5–10 മിനിറ്റ് അടച്ചുവെച്ച ശേഷം ചൂടോടെ വിളമ്പാം.