കുട്ടികൾക്ക് കഴിക്കാനുള്ള താൽപര്യം കൂട്ടാൻ ഒരു ഡിഷ് 

പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എല്ലാം ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം. രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കണം.
 

ചേരുവകൾ

കോക്കോ പൌഡർ-1/2കപ്പ്‌
കോൺഫ്ലോർ-1/4 കപ്പ്‌
പഞ്ചസാര -1 കപ്പ്‌
പാൽ -4 കപ്പ്
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് -1 ടീസ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം,

പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എല്ലാം ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം. രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്ത ശേഷം ബട്ടറും വാനില എസ്സെൻസും ഉപ്പും ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്തശേഷം ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. രുചിയേറും ചോക്ലേറ്റ് പുഡ്ഡിംഗ് റെഡി.