കുട്ടികളുടെ ലഞ്ച് ബോക്‌സ് നിറയ്ക്കാൻ ഒരു വിഭവം
തക്കാളി: എട്ട്
വറ്റല്‍ മുളക്: പത്ത്
എണ്ണ: കാല്‍ കപ്പ്
ചേരുവകൾ
വേവിച്ച പൊന്നി അരി: 200 ഗ്രാം
തക്കാളി: എട്ട്
വറ്റല്‍ മുളക്: പത്ത്
എണ്ണ: കാല്‍ കപ്പ്
നെയ്യ്: രണ്ട്ടേബിള്‍സ്പൂണ്‍
കടുക്: ഒരുടീസ്പൂണ്‍
ഉഴുന്നു പരിപ്പ്: ഒരുടീസ്പൂണ്‍
കടലപ്പരിപ്പ്: ഒരുടീസ്പൂണ്‍
കായം: അര ടീസ്പൂണ്‍
ഇഞ്ചി നുറുക്കിയത്: ഒരിഞ്ച്
വെളുത്തുള്ളി അരിഞ്ഞത്: നാല് അല്ലി
പച്ചമുളക്അരിഞ്ഞത്: ഒന്ന്
കശുവണ്ടി: മൂന്ന് ടീ സ്പൂണ്‍
സവാള അരിഞ്ഞത്: അര ഭാഗം
കാശ്മീരി മുളകുപൊടി: അര ടീസ്പൂണ്‍
ഉപ്പ്: രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കശുവണ്ടി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റാം. താക്കാളി വെന്താല്‍ കായവും കാശ്മീരി മുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. പച്ചമണം മാറിയാല്‍ ചോറ് ചേര്‍ത്ത് കുഴഞ്ഞുപോകാതെ ഇളക്കി തീയണക്കാം. മുകളില്‍ അല്പം നെയ്യൊഴിക്കാം