മസാലയുടെ മണവും ചിക്കന്റെ രുചിയും ചേർന്നാൽ ഇതാണ് ഢാബ ചിക്കൻ കറി

ആവശ്യമായ ചേരുവകൾ:

    ചിക്കൻ: അരക്കിലോ

    സവാള: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

    തക്കാളി: 2 എണ്ണം (അരച്ചെടുത്തത്)

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1.5 ടേബിൾ സ്പൂൺ

    പച്ചമുളക്: 3 എണ്ണം

 

ആവശ്യമായ ചേരുവകൾ:

    ചിക്കൻ: അരക്കിലോ

    സവാള: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

    തക്കാളി: 2 എണ്ണം (അരച്ചെടുത്തത്)

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1.5 ടേബിൾ സ്പൂൺ

    പച്ചമുളക്: 3 എണ്ണം

    തൈര്: 2 ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി: അര ടീസ്പൂൺ

    മുളകുപൊടി: 1.5 ടേബിൾ സ്പൂൺ

    മല്ലിപ്പൊടി: 2 ടേബിൾ സ്പൂൺ

    ജീരകപ്പൊടി: 1 ടീസ്പൂൺ

    ഗരം മസാല: അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി: 1 ടീസ്പൂൺ

    പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വറ്റൽമുളക്: ആവശ്യത്തിന്

    മല്ലിയില: ആവശ്യത്തിന്

    വെളിച്ചെണ്ണ / നെയ്യ്: ആവശ്യത്തിന്

    ഉപ്പ്: പാകത്തിന്

പാകം ചെയ്യുന്ന വിധം:

    മാരിനേഷൻ: ചിക്കനിൽ അല്പം മഞ്ഞൾപ്പൂടിയും ഉപ്പും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് അരമണിക്കൂർ മാറ്റി വെക്കുക.

    വഴറ്റൽ: പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വറ്റൽമുളക് എന്നിവ പൊട്ടിക്കുക. സവാളയും പച്ചമുളകും ചേർത്ത് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റുക.

    ഇഞ്ചി-വെളുത്തുള്ളി: ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റുക.

    പൊടികൾ: മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.

    തക്കാളി & തൈര്: അരച്ച തക്കാളിയും ബാക്കി തൈരും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക.

    ചിക്കൻ വേവിക്കൽ: മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി, അടച്ചു വെച്ച് വേവിക്കുക.

    അവസാനം: ഗ്രേവി കുറുകുമ്പോൾ ഗരം മസാലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.