രുചികരമായ പാൽ കൊഴുക്കട്ട  തയ്യാറാക്കാം 

അവൽ – 400 ഗ്രാം
വെളിച്ചെണ്ണ – അഞ്ചുടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
കടലപ്പരിപ്പ് – ഒരു ടീസ്പൂൺ
 

ആവശ്യമായ ചേരുവകൾ

അവൽ – 400 ഗ്രാം
വെളിച്ചെണ്ണ – അഞ്ചുടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
കടലപ്പരിപ്പ് – ഒരു ടീസ്പൂൺ
പച്ചമുളക് –  നാല് എണ്ണം
കറിവേപ്പില – ഒരു തണ്ട്
ഉപ്പ്
നാളികേരം ചിരകിയത് – ഒരു കപ്പ്

തയ്യാറാക്കുന്ന രീതി

കഴുകി വൃത്തിയാക്കിയ അവൽ കുറച്ചു നേരം കുതിർത്ത് എടുക്കുക. ഇനി ഒരു പത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം പരിപ്പുകൾ ചേർത്ത് മൂപ്പിക്കുക. ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില ഇവ കൂടി ചേർത്തിളക്കി കുതിർത്ത അവലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടായി വരുമ്പോൾ ചിരകിയ തേങ്ങ കൂടി ചേർത്ത് ഒന്നുകൂടി  യോജിപ്പിക്കുക. ഇനി കൊഴുക്കട്ടയുടെ ആകൃതിയിൽ ഉരുട്ടിയെടുത്ത് ആവിയിൽ അഞ്ച് മിനിറ്റ് പാകം ചെയ്യുക. ഇതോടെ സ്പെഷ്യൽ അവൽ കൊഴുക്കട്ട റെഡി.