സാമ്പാർ പൗഡർ ഒന്നുമില്ലാതെ തന്നെ തയ്യാറാക്കിയ കിടിലൻ രുചിയുള്ള കിള്ളി സാമ്പാർ

ചേരുവ

തുവരപ്പരിപ്പ് -ഒരു കപ്പ്

വെള്ളം

തക്കാളി -രണ്ട്

 

ചേരുവ

തുവരപ്പരിപ്പ് -ഒരു കപ്പ്

വെള്ളം

തക്കാളി -രണ്ട്

പച്ചമുളക് -5

വെളിച്ചെണ്ണ

കായപ്പൊടി -കാൽ ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ജീരകം -കാൽ ടീസ്പൂൺ

ഉപ്പ്

ചെറിയുള്ളി -ഒരു പിടി

പുളി

കടുക്

ജീരകം

ഉലുവ

ഉഴുന്ന് പരിപ്പ്

ഉണക്കമുളക്

കറിവേപ്പില

മല്ലിപ്പൊടി -അര ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

കായപ്പൊടി -കാൽ ടീസ്പൂൺ

മല്ലിയില

തയ്യാറാക്കുന്ന വി​ധം 

ആദ്യം പരിപ്പ് വേവിക്കാം കഴുകിയ പരിപ്പിലേക്ക് വെള്ളം തക്കാളി പച്ചമുളക് ജീരകം കായം മഞ്ഞൾപൊടി ഉപ്പ് ഇവ ചേർത്ത് നന്നായി വേവിക്കുക വെന്തതിനുശേഷം നന്നായി ഉടച്ചു കൊടുക്കാം ഇനി ഒരു പാനൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ഉലുവ ജീരകം ഇവ ചേർത്ത് പൊട്ടുമ്പോൾ ചെറിയുള്ളി ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർക്കാം പുളിവെള്ളം ആവശ്യത്തിന് വെള്ളം ഉപ്പ് ഇവയും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി മല്ലിയില ചേർക്കാം