കോവയ്ക്ക വെച്ച്സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കി നോക്കിയാലോ

കോവയ്ക്ക
അണ്ടിപ്പരിപ്പ്– 50 ഗ്രാം
വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത്
കടുക്– 1 ടിസ്പൂൺ
 

ആവശ്യമായ സാധനങ്ങൾ

കോവയ്ക്ക
അണ്ടിപ്പരിപ്പ്– 50 ഗ്രാം
വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത്
കടുക്– 1 ടിസ്പൂൺ
മഞ്ഞൾപ്പൊടി
കറിവേപ്പില
ഉപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യം കോവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചെടുത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. നല്ല വേവുള്ള പച്ചക്കറിയായതിനാലാണ് എണ്ണയിൽ വേവിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത്. ഈ സമയം വേറൊരു പാത്രത്തിൽ അണ്ടിപ്പരിപ്പ് കുതിരാൻ വയ്ക്കുക.
ഇതിന് ശേഷം ഒരു പത്രം എടുത്ത് അതിൽ വെള്ളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിൽ വേവിച്ച കോവയ്ക്ക ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തുടർന്ന് അണ്ടിപ്പരിപ്പ് ചേർക്കാം. അൽപനേരം അടച്ചുവച്ചതിനു ശേഷം തേങ്ങ ചേർക്കുക. ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുത്ത് വാങ്ങി വയ്ക്കാം. നല്ല വെന്ത കോവയ്ക്ക തോരൻ റെഡി.