കിടിലന്‍ കക്കയിറച്ചി ബജി തയ്യാറാക്കിയാലോ? 

 

വേണ്ട ചേരുവകൾ

കക്കയിറച്ചി - 1 കപ്പ്
കടലപ്പൊടി - മുക്കാൽ കപ്പ്
അരിപ്പൊടി - 2 സ്പൂൺ
സവാള - 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 2 സ്പൂൺ
മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല - അര ടീസ്പൂൺ വീതം
മല്ലിയില, കറിവേപ്പില, ഉപ്പ്-  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കക്കയിറച്ചി ഒരു ബൗളിലേയ്ക്കിട്ട ശേഷം ചേരുവകൾ ഓരോന്നായി ഇടുക. മല്ലിയില, കറിവേപ്പില എന്നിവ കീറിയിട്ട് ചേരുവകളെല്ലാം കൂടി നന്നായി ഇളക്കി വെളിച്ചണ്ണയിൽ പൊരിച്ചെടുക്കുക. ഇതോടെ സ്വാദിഷ്ടമായ കക്ക ബജി റെഡി.