നോൺ വെജ് സ്റ്റൈലിൽ ഒരു കിടിലൻ ഉള്ളിക്കറി ഉണ്ടാക്കാം

സവാള – നാലെണ്ണം
പച്ചമുളക് – മൂന്നെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞൾപൊടി – അര ടീസ്പൂൺ

 

ആവശ്യ സാധനങ്ങൾ:
സവാള – നാലെണ്ണം
പച്ചമുളക് – മൂന്നെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – കാൽ ടീസ്പൂൺ
ഗരംമസാലപ്പൊടി – കാൽ ടീസ്പൂൺ
തിളച്ച വെള്ളം – അരക്കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ


ഉണ്ടാക്കുന്ന വിധം:

ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം.

ഉള്ളിയുടെ നിറം ബ്രൗൺ കളർ ആയി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തിളച്ചവെള്ളം ചേർത്ത് അടച്ചുവെച്ച് വെള്ളം വറ്റിച്ചെടുക്കുക.

നന്നായി വെന്തുവരുമ്പോൾ പാകത്തിന് ഉപ്പ് ചേർക്കുക. ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക.