മുട്ട കൊണ്ട് രുചികരമായ മഞ്ചൂരിയൻ
ബട്ടർ 10 ഗ്രാം
ക്യാപ്സിക്ക 1 എണ്ണം
വേണ്ട ചേരുവകൾ
മുട്ട 2 എണ്ണം
ബട്ടർ 10 ഗ്രാം
ക്യാപ്സിക്ക 1 എണ്ണം
മല്ലിയില ആവിശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ 3 ടേബിൾ സ്പൂൺ
വെള്ള എള്ള് 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ
തയ്യാറുക്കുന്ന വിധം
ആദ്യം മുട്ടയും ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ശേഷം ഇഡലി തട്ടിൽ ബട്ടർ തടവി ഈ മിഷ്രിതം ഒഴിച്ച് 5 മിനുട്ട് അടച്ചു വച്ചു ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിന് ശേഷം ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ കോൺ ഫ്ലോറും ഉപ്പും മഞ്ഞൾ പൊടിയും കാശ്മീരി മുളകുപൊടിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവിശ്യത്തിന് വെള്ളവും ചേർത്ത് കട്ടി പേസ്റ്റ് രൂപത്തിൽ ആക്കുക.
ഇതിലേക്ക് മുറിച്ചു വച്ച മുട്ട കഷ്ണങ്ങൾ ചേർത്ത് നല്ലതുപോലെ പുരട്ടി ദോശ കല്ലിൽ കുറച്ചു വെണ്ണയോ വെജിറ്റബിൾ ഓയിലോ തടവി ശാലോ ഫ്രൈ ചെയ്തെടുക്കുക. ശേഷം അതെ ദോശ കല്ലിൽ കുറച്ചു ബട്ടർ ഇട്ടു കനം കുറച്ചു നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ശാലോ ഫ്രൈ ചെയ്യുക. പിന്നീട് ഫ്രൈ ചെയ്തു മാറ്റി വച്ച മുട്ട ചേർത്ത് ഇളക്കി യോജിപ്പിച്ചു ചെറുത്തിയിലിട്ട് 3 മിനുട്ട് അടച്ചു വേവിക്കുക. ശേഷം മല്ലിയിലയും എള്ളും ചേർത്ത് യോജിപ്പിക്കുക.