മുട്ടയും മക്രോണി പാസ്തയും കൊണ്ട് രുചികരമായ ഒരു വിഭവം ഇതാ 

ഒരു  പാത്രത്തിൽ വെള്ളം വെച്ച് അതിലേക്ക് കഴുകിവെച്ച പാസ്തയും ഉപ്പും കൂടെ ഇട്ട് വേകാൻ വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം തക്കാളി , ചിക്കൻ മസാല എന്നിവ കൂടെ ചേർത്ത് ഇളക്കുക
 
pasta


ഒരു  പാത്രത്തിൽ വെള്ളം വെച്ച് അതിലേക്ക് കഴുകിവെച്ച പാസ്തയും ഉപ്പും കൂടെ ഇട്ട് വേകാൻ വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം തക്കാളി , ചിക്കൻ മസാല എന്നിവ കൂടെ ചേർത്ത് ഇളക്കുക. ഇതിലേക്ക് മുട്ട ഒഴിച്ച് നന്നായി ചിക്കുക. ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ഇടണം.പാസ്ത നന്നായി വേകുമ്പോൾ അതിലെ വെള്ളം ഊറ്റി കളയുക.ശേഷം ഈ കൂട്ടിലേക്ക് മക്രോണി കൂടി ഇടുക. കുറച്ച് ടൊമാറ്റോ സോസ് കൂടി ചേർത്ത് ഇളക്കുക.