സ്വാദിഷ്ടമായ കടല കറി
ഇഞ്ചി
വെളുത്തുള്ളി
ചേരുവകൾ
കടലക്കറി
ഇഞ്ചി
വെളുത്തുള്ളി
സവാള
തക്കാളി
കറിവപ്പില
മഞ്ഞൾപ്പൊടി
ഉപ്പ്
പെരുംജീരകം
വറ്റൽമുളക്
ചുവന്നുള്ളി
മുളുകപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും, ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതും, തക്കാളി കഷ്ണങ്ങളാക്കിയതും ചേർക്കാം.
അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേക്ക് അൽപ്പം പെരുംജീരകവും, വറ്റൽമുളകും ചേർത്ത് വറുക്കാം.
ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക. എരിവിനനുസരിച്ച് മുളകുപൊടി,
അൽപം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
അതിലേക്ക് വേവിച്ച കടല കൂടി ചേർത്തിളക്കുക. അടച്ചു വച്ച് അൽപ സമയം വേവിക്കാം.