രുചികരമായൊരു ഇളനീർ പായസം തയ്യാറാക്കാം
ആദ്യം ഇളനീരും അല്പം ഇളനീര് പാനീയവും ഒരു പാത്രത്തില്‍ അരച്ചെടുത്ത് മിക്സ് ചെയ്യുക.എന്നിട്ട് പാല് കുറഞ്ഞ ചൂടില്‍ 5 മിനിറ്റ് നന്നായി തിളപ്പിക്കുക, പഞ്ചസാരയും അല്പം മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കട്ടിയുള്ളതും ക്രീം നിറമാകുന്നതുവരെ നന്നായി ഇളക്കി തണുപ്പിക്കുക.
Mar 18, 2024, 11:44 IST
ആവശ്യമായ സാധനങ്ങള്‍
* പാല് – 1 1/2 കപ്പ്
* കട്ടിയുള്ള തേങ്ങാപ്പാല്‍ – 1/2 കപ്പ്
* ഇളനീര് – 1/2 കപ്പ്
* പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
* മില്‍ക്ക് മെയ്ഡ്- 2 ടേബിള്‍സ്പൂണ്‍
* ഏലയ്ക്കാപ്പൊടി – അല്പം
അരയ്ക്കാന്‍
* ഇളനീര് – 1/2 കപ്പ്
* ഇളനീര് വെള്ളം – 3/4 കപ്പ്
പാചകക്കുറിപ്പ്:
* ആദ്യം ഇളനീരും അല്പം ഇളനീര് പാനീയവും ഒരു പാത്രത്തില്‍ അരച്ചെടുത്ത് മിക്സ് ചെയ്യുക.
* എന്നിട്ട് പാല് കുറഞ്ഞ ചൂടില്‍ 5 മിനിറ്റ് നന്നായി തിളപ്പിക്കുക, പഞ്ചസാരയും അല്പം മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കട്ടിയുള്ളതും ക്രീം നിറമാകുന്നതുവരെ നന്നായി ഇളക്കി തണുപ്പിക്കുക.
* ഇതിലേക്ക് ഏലക്കാപ്പെടിയും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വിളമ്പുക, രുചികരമായ ഇളനീര് പായസം തയ്യാര്‍.