ചോറുണ്ണാൻ വേറെ കറി വേണ്ടാ! വെറും 10 മിനിറ്റിൽ രുചികരമായ മുട്ട റോസ്റ്റ്

ചേരുവകള്‍
മുട്ട- 4 എണ്ണം
മുളക്‌പൊടി- 1 ടീസ്പൂണ്‍

 

ചേരുവകള്‍
മുട്ട- 4 എണ്ണം
മുളക്‌പൊടി- 1 ടീസ്പൂണ്‍
വെളുത്തുള്ളി- 6 അല്ലി
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
പെരുംജീരകം (പൊടിച്ചത്)- 1/2 ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോട് കളഞ്ഞ് വയ്ക്കുക. വെളുത്തുള്ളി അരച്ച് മറ്റ് പൊടികളും ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. മുട്ടയില്‍ അരപ്പ് പുരട്ടി. ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കുക.