ഞൊടിയിടയിൽ തയ്യാറാക്കാം രുചികരമായ മുട്ട വിഭവം
1. മുട്ട – രണ്ട്, പുഴുങ്ങിയത്
2. െവളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
3. കടുക് – അര ചെറിയ സ്പൂണ്‍
പെരുംജീരകം – അര വലിയ സ്പൂണ്‍
4. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്
സവാള – രണ്ട്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരുതണ്ട്
5. മല്ലിപ്പൊടി – അര വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍
മുളകുപൊടി – അര വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
6. തക്കാളി – ഒന്ന്, അരിഞ്ഞത്
7. കുരുമുളകുപൊടി – അര വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി, തോടു പൊളിച്ചു വയ്ക്കുക.വെളിച്ചെണ്ണ ചൂടാക്കി കടുകും പെരുംജീരകവും മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
ഇതിലേക്കു തക്കാളി ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ മുട്ട ചേര്‍ത്തു മസാല കുറുകി വരുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക