രുചികരമായ താറാവ് മപ്പാസ് റെഡിയാക്കിയാലോ
വെളിച്ചെണ്ണ – 2–3 ടേബിൾ സ്പൂൺ
സവാള – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ആദ്യം തന്നെ താറാവ് കഷ്ണങ്ങളാക്കി വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച് കഴുകിയെടുക്കാം. കുരുമുളക് പൊടി ഒരല്‍പം കൂടുതല്‍ ചേര്‍ത്ത് വേണം കറിവയ്ക്കാന്‍.
ചേരുവകൾ
താറാവ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2–3 ടേബിൾ സ്പൂൺ
സവാള – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
മല്ലി പൊടി – 5 ടീസ്പൂൺ
തക്കാളി – 1 എണ്ണം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല പൊടി – 1 ടീസ്പൂൺ
വിനാഗിരി – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
കശുവണ്ടി – 10 എണ്ണം (കുതിർത്ത് അരച്ചത്)
തേങ്ങാപാൽ (രണ്ടാം പാൽ) – ¾ കപ്പ്
തേങ്ങാപാൽ (ഒന്നാം പാൽ) – ¾ കപ്പ്
ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ:
വെളിച്ചെണ്ണ
ചുവന്നുള്ളി (വട്ടത്തിൽ അരിഞ്ഞത്)
കറിവേപ്പില
തയാറാക്കുന്ന വിധം
താറാവ് മുറിച്ച് കഴുകിയെടുത്തതിന് ശേഷം അരമണിക്കൂര്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിവെക്കുക. അതിനുശഷം വീണ്ടും നന്നായി കഴുകിയെടുക്കുക. ശേഷം അര ടീസ്പൂണ്‍ ഗരം മസാല പൊടിയും കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് കുക്കറിൽ 3 വിസില്‍ അടിക്കുന്നതുവരെ വേവിക്കുക. പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. ശേഷം കറിവേപ്പിലയും മല്ലിപ്പൊടിയും ബാക്കിയുള്ള മഞ്ഞൾപൊടിയും ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേർത്ത് മൂത്തുവരുമ്പോൾ തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
തക്കാളി വഴറ്റി കഴിയുമ്പോള്‍ 90% വേവിച്ചു വച്ച താറാവ് കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക. തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് 20 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. പിന്നീട് കശുവണ്ടി കുതിര്‍ത്ത് അരച്ച് വച്ചത് ചേര്‍ത്ത് കറി അത്യാവശ്യം കുറുകിവരുമ്പോൾ ഒന്നാം തേങ്ങാപ്പാല്‍ ചേർത്ത്, തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കാവുന്നതാണ്. വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണ യില്‍ താളിച്ച് ചേര്‍ത്താല്‍ രുചികരമായ താറാവ് മപ്പാസ് റെഡി.