മുട്ട കൊണ്ട് ഒരു കിടിലൻ വിഭവം

  മുട്ട – 4 എണ്ണം
    സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് – 2 എണ്ണം
    തക്കാളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
 

ആവശ്യമായ ചേരുവകൾ

    മുട്ട – 4 എണ്ണം
    സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് – 2 എണ്ണം
    തക്കാളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
    വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
    അണ്ടി പരിപ്പ് – 5 എണ്ണം
    തേങ്ങ ചിരകിയത് – ഒരു കപ്പ്
    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
    കസൂരി മേത്തി – 1/4 ടീസ്പൂൺ
    മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
    മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
    ഗരം മസാല- 1/4 ടേബിൾസ്പൂൺ
    കുരുമുളക് പൊടി – 1/2 ടീസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    ഫ്രഷ് ക്രീം – 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കടായി പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞുവെച്ച സവാള അതിൽ വഴറ്റിയെടുക്കുക. നന്നായി വഴറ്റി ബ്രൗൺ കളർ ആവുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി മിക്സ് ചെയ്ത് വേവുന്നത് വരെ വഴറ്റുക.

ശേഷം മസാലപ്പൊടികളും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് വെള്ളത്തിൽ കുതിർത്തുവെച്ച അണ്ടി പരിപ്പ് കൂടെ ചേർക്കുക. ഇങ്ങനെ വഴറ്റിയെടുത്ത മസാല ചൂടാറിയതിന് ശേഷം അൽപം വെള്ളം കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് പാനിൽ വീണ്ടും തിളപ്പിച്ച് അതിലേക്ക് പുഴുങ്ങിവെച്ച മുട്ട, കസൂരി മേത്തി എന്നിവ ചേർക്കുക. ശേഷം തേങ്ങാ പാൽ ചേർത്ത് ചൂടാക്കുക. ഫ്ലെയിം ഓഫ് ആകിയതിന് ശേഷം ഫ്രഷ് ക്രീം കൂടി ഒഴിച്ച് ചൂടോടെ വിളമ്പാം.