ചോറ് കൊണ്ട് അടിപൊളി പലഹാരം

റവ - 1/4 കപ്പ്
    തൈര് - 1/4 കപ്പ്
    സവാള, പച്ചമുളക് - ആവശ്യത്തിന്
 

ചേരുവകൾ

    ചോറ് - 1 കപ്പ്
    റവ - 1/4 കപ്പ്
    തൈര് - 1/4 കപ്പ്
    സവാള, പച്ചമുളക് - ആവശ്യത്തിന്
    കാരറ്റ് - പകുതി (ചിരകിയത്)
    മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
    നല്ല ജീരകം - 1/4 ടീസ്പൂൺ
    ഉപ്പ് - 1/2 ടീസ്പൂൺ
    കടുക്, എണ്ണ - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു വലിയ പാത്രത്തിൽ ചോറ്, റവ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു 5 മിനിറ്റ് മാറ്റിവെക്കാം.
    അതിന് ശേഷം ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, കാരറ്റ്, കറിവേപ്പില, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കാം.
    ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ തയ്യാറാക്കാം.
    തയ്യാറാക്കിയ ഉരുളകൾ ഒരു സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 5-6 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
    മറ്റൊരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കാം.
    വേവിച്ചു വെച്ചിരിക്കുന്ന ഉരുളകൾ ഇതിലേക്ക് ഇട്ട് ഒന്ന് യോജിപ്പിച്ചെടുക്കാം. മുകളിൽ അല്പം മല്ലിയില കൂടി വിതറുന്നതോടെ സ്വാദിഷ്ടമായ റൈസ് ബോൾസ്