ഹെൽത്തി സ്വീറ്റിനായി ട്രൈ ചെയ്യാം ഈത്തപ്പഴം ഹൽവ
ആവശ്യമായ സാധനങ്ങൾ
ഈത്തപ്പഴം -250 ഗ്രാം
നെയ്യ് - 5 സ്പൂൺ
കോൺഫ്ലോർ -2 ടീ സ്പൂൺ
കശുവണ്ടിപ്പരിപ്പ് - 10 എണ്ണം
ചെറുതായി നുറുക്കിയത്
തയാറാക്കുന്ന വിധം
250 ഗ്രാം ഈത്തപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക. അടിക്കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ചു അതിലേക്ക് കുറച്ചു കശുവണ്ടിപ്പരിപ്പ് നുറുക്കിയത് ഇട്ട് വറുത്തെടുത്തു മാറ്റിവെക്കുക. അതേ പാത്രത്തിൽ തന്നെ അരച്ചെടുത്ത ഈത്തപ്പഴം നെയ്യിൽ വഴറ്റിയെടുക്കുക. 5 മിനിറ്റ് വഴറ്റിയ ശേഷം 2 സ്പൂൺ കോൺഫ്ലോർ അര കപ്പ് വെള്ളത്തിൽ കലക്കിയത് കൂടെ ചേർത്ത് കൊടുത്തു ഇളക്കിക്കൊടുക്കുക. ഇടക്ക് ഇടക്ക് നെയ്കൂടെ ചേർക്കുക. 10 മിനിറ്റ് ആകുമ്പോൾ ഹൽവ പാകമായി തുടങ്ങും. വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ് കൂടെ ചേർത്ത് മിക്സ് ചെയ്യുക. നെയ്യ് തെളിഞ്ഞു പുറത്തു വരുന്ന പാകമായാൽ ഹൽവ റെഡി.