തൈര് കൊണ്ട് എളുപ്പത്തിൽ ചോറിന് രുചികരമായ കറി തയ്യാറാക്കാം

 

 ചേരുവകൾ

    തൈര് - ആവശ്യത്തിന്
    സവാള - അര മുറി (ചെറുതായി അരിഞ്ഞത്)
    വെളിച്ചെണ്ണ - ഒരു സ്പൂൺ
    ജീരകം -  ആവശ്യത്തിന്
    മുളകുപൊടി - എരിവിനനുസരിച്ച്
    ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേയ്ക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.
    എണ്ണ ചൂടാകുമ്പോൾ അല്പം ജീരകം ചേർത്ത് വറുത്തെടുക്കാം. ജീരകം പൊട്ടി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന അര മുറി സവാള ഇതിലേയ്ക്കു ചേർത്ത് നന്നായി വഴറ്റണം.
    സവാള ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റുന്നത് വിഭവത്തിന് കൂടുതൽ രുചി നൽകും.
    സവാള നന്നായി വഴന്നു വരുമ്പോൾ തീ കുറച്ചു വെച്ച ശേഷം ആവശ്യത്തിന് ഉപ്പും എരിവിനനുസരിച്ച് മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കുക.
    മസാലകളുടെ പച്ചമണം മാറിയാൽ ഇതിലേയ്ക്ക് തൈര് ഒഴിച്ച് സാവധാനം ഇളക്കി യോജിപ്പിക്കുക.
    തൈര് ഒഴിച്ച ശേഷം കൂടുതൽ തിളപ്പിക്കേണ്ടതില്ല. ശേഷം അടുപ്പണയ്ക്കാം. രുചികരമായ തൈര് കറി തയ്യാർ! ഇത് ചൂടുള്ള ചോറിലേയ്ക്ക് ഒഴിച്ച് കഴിച്ചു നോക്കൂ.