കിടിലന്‍ രുചിയില്‍ കാബേജ് മുട്ട പത്തിരി

മുട്ട - 3
സവാള - 1
തക്കാളി ചെറുത് -1
മഞ്ഞപൊടി - ഒരു നുള്ള്
 

 കാബേജ് - ഒരു കഷണം
മുട്ട - 3
സവാള - 1
തക്കാളി ചെറുത് -1
മഞ്ഞപൊടി - ഒരു നുള്ള്
ഗരം മസാല പൊടി - അര ടീസ്പൂണ്‍
മുളകു പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളകു പൊടി - അര ടീസ്പൂണ്‍
ഗോതമ്പു പൊടി - അര കപ്പ്
തൈര് - അര കപ്പ്


ഉണ്ടാക്കുന്ന വിധം

കാബേജ് കനം കുറച്ചരിഞ്ഞെടുക്കുക. അതിനായി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിനു ശേഷം കാബേജ് തിളച്ച വെള്ളത്തിലിട്ട് ഒന്നു വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞ് അരിപ്പയിലേക്ക് ഊറ്റിയെടുക്കുക. വെള്ളം വാര്‍ന്നു പോവുന്നതു വരെ വയ്ക്കുക. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഉപ്പും ചേര്‍ത്ത് ഒന്നു കൂടെ വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചെറുതായരിഞ്ഞതും വഴറ്റുക. ശേഷം പച്ചമുളകും മഞ്ഞപൊടിയും മുളകു പൊടിയും കുരുമുളകു പൊടിയും ഗരം മസാല പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കറിവേപ്പില കൂടെ ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

ഒരു ബൗളിലേക്ക് വേവിച്ചു വച്ച കാബേജും മുട്ടയും ചേര്‍ക്കുക. വഴറ്റിവച്ച ഉള്ളിക്കൂട്ടും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. അര കപ്പ് ഗോതമ്പു പൊടി ചേര്‍ത്തു വീണ്ടും മിക്‌സ് ചെയ്യുക. കട്ടിയുള്ള മാവാക്കി 5 മിനിറ്റ് റസ്റ്റ് ചെയ്യാന്‍ വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് തൈര് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് തക്കാളിയും മുളകും സവാളയരിഞ്ഞതും അര ടീസ്പൂണ്‍ ഉപ്പും പഞ്ചസാരയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. സാലഡ് റെഡി. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് കുറേശ്ശേ മാവ് പരത്തികൊടുക്കുക. രണ്ടുവശവും മറിച്ചിട്ട് വേവിക്കുക. സാലഡും കൂട്ടി കഴിച്ചു നോക്കിയേ... സൂപ്പര്‍ ടേസ്റ്റായിരിക്കും.