ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

  മുട്ട- 3
    കുരുമുളകുപൊടി- 2 ടേബിൾസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    വെണ്ണ- 3 ടീസ്പൂൺ
    വെളുത്തുള്ളി- 4 ടേബിൾസ്പൂൺ
 

ചേരുവകൾ

    മുട്ട- 3
    കുരുമുളകുപൊടി- 2 ടേബിൾസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    വെണ്ണ- 3 ടീസ്പൂൺ
    വെളുത്തുള്ളി- 4 ടേബിൾസ്പൂൺ
    സവാള- 3 ടേബിൾസ്പൂൺ
    പാൽ- 1/2 കപ്പ്
    വറ്റൽമുളക് ചതച്ചത്- 1/2 ടേബിൾസ്പൂൺ
    മൈദ- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേയ്ക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. 
    ഒരു പാൻ അടുപ്പിൽ വയ്ക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെണ്ണ ചേർത്തു ചൂടാക്കാം. ഇതിലേയ്ക്ക് മുട്ട ഒഴിച്ചിളക്കാം. ഇത് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. 
    അതേ പാനിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെണ്ണ ചേർക്കാം. 4 ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, മൂന്ന് ടേബിൾസ്പൂൺ ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റാം.
    ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ മൈദ ചേർത്ത് ഒരു മിനിറ്റ് വേവിക്കാം. അര കപ്പ് പാൽ ഒഴിക്കാം.
    ശേഷം ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി,  ആവശ്യത്തിന് ഉപ്പ്, വറ്റൽമുളക് ചതച്ചത് അര ടേബിൾസ്പൂൺ എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് വേവിച്ചു വച്ച് മുട്ടയും ചീസും കുറച്ച് ഒറിഗാനോയും ചേർത്ത് അടുപ്പണയ്ക്കാം.​ ഇത് ബ്രെഡിനൊപ്പം കഴിച്ചു നോക്കൂ