ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ ലെമണേഡ് 

ആപ്പിൾ -1 കപ്പ് 
നാരങ്ങ -1 എണ്ണം 
തേൻ -3 സ്പൂൺ 

 

വേണ്ട ചേരുവകൾ

ആപ്പിൾ -1 കപ്പ് 
നാരങ്ങ -1 എണ്ണം 
തേൻ -3 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 
ഐസ് ക്യൂബ് -5 എണ്ണം 

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇടുക. ഇനി അതിലേയ്ക്ക് നാരങ്ങാനീരും തേനും വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക.  അതിനുശേഷം ഇതിനെ നന്നായിട്ട് അരിച്ച് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇനി ആവശ്യത്തിന് ഐസ്ക്യൂബ് കൂടി ചേർത്ത് കുടിക്കാം.