കൊതിപ്പിക്കും രുചിയിൽ ഹൽവ പാകം ചെയ്യാം

കോൺഫ്ലോർ- 2 കപ്പ്
    വെള്ളം- 3 കപ്പ്
    ഇളനീർ- 1 കപ്പ്
    പഞ്ചസാര- 2 കപ്പ്
    നെയ്യ്- 2 ടേബിൾസ്പൂൺ
 

ചേരുവകൾ

    കോൺഫ്ലോർ- 2 കപ്പ്
    വെള്ളം- 3 കപ്പ്
    ഇളനീർ- 1 കപ്പ്
    പഞ്ചസാര- 2 കപ്പ്
    നെയ്യ്- 2 ടേബിൾസ്പൂൺ
    ഏലയ്ക്കപ്പൊടി- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

    ഒരു ബൗളിൽ രണ്ട് കപ്പ് കോൺഫ്ലോർ എടുക്കുക.
    അതിലേക്ക് രണ്ട് കപ്പ് ഇളനീർ ഒഴിച്ചിളക്കി യോജിപ്പിക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു കപ്പ് ഇളനീരിനൊപ്പം രണ്ട് കപ്പ് പഞ്ചസാര ചേർത്തിളക്കി അലിയിച്ചെടുക്കുക.
    അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒപ്പം കോൺഫ്ലോർ കലക്കി വച്ചതും ചേർത്തിളക്കുക.
    തിളച്ചു വരുമ്പോൾ ഒരു നുള്ള് ഏലയ്ക്കപ്പൊടി ചേർക്കുക.
    അൽപ്പം നെയ്യ് കൂടി ഒഴിച്ച് തേങ്ങ കഷ്ണങ്ങൾ ചേർത്ത് അടുപ്പണയ്ക്കാം. ഹൽവയുടെ ആകൃതിയിൽ മുറിച്ചെടുത്ത് കഴിച്ചു നോക്കൂ.