കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
സവാള-2
ചുവന്നുള്ളി- 6
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 1/2 ടേബിൾസ്പൂൺ
മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ
ഗരംമസാല- 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ബീഫ് കറി
ചേരുവകൾ
ബീഫ്- 1/2 കിലോ
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
സവാള-2
ചുവന്നുള്ളി- 6
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 1/2 ടേബിൾസ്പൂൺ
മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ
ഗരംമസാല- 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- 1/2 ടേബിൾസ്പൂൺ
വെള്ളം- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കുക്കർ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ തേങ്ങ കഷ്ണൾ സവാള ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റാം.
അവ നന്നായി വഴറ്റി കഴിഞ്ഞ് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ ഗരംമസാല അര ടേബിൾസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് വൃത്തിയായി കഴുകി വച്ച് അര കിലോ ബീഫ് കഷ്ണങ്ങൾ ചേർത്തു യോജിപ്പിക്കാം.
കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, ഒരു പിടി കറിവേപ്പിലയും ചേർത്ത് അടച്ചു വച്ച് വേവിക്കാം.
അഞ്ച് മുതൽ ഏഴ് വിസിൽ വരെ വന്നതിനു ശേഷം അടുപ്പണയ്ക്കാം.
പ്രഷർ പോയതിനു ശേഷം കുക്കർ തുറന്ന് പാകത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.