നോൺ വെജ് വിഭവങ്ങൾ മാറി നിൽക്കും കറി 

 

ആവശ്യ സാധനങ്ങൾ:

കൂൺ – വൃത്തിയാക്കി അരിഞ്ഞത്
സ്പിനച് – ഒരു പിടി
എണ്ണ – ആവശ്യത്തിന്
മുളകുപൊടി – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
ഗരം മസാല – 1 ടേബിൾ സ്പൂൺ
ഇഞ്ചി – അരിഞ്ഞത് ( 1 സ്പൂൺ )
വെളുത്തുള്ളി – അരിഞ്ഞത് ( 1 സ്പൂൺ )
തേങ്ങാപ്പാൽ – 1 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് അൽപ്പം എണ്ണയൊഴിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ കൂൺ കഷ്ണങ്ങളാക്കിയത് ചേർത്ത് വേവിച്ച് മാറ്റി വെയ്ക്കുക. ശേഷം മറ്റൊരു പാനിലേയ്ക്ക് എണ്ണയൊഴിച്ച് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് പച്ചമുളക് അരിഞ്ഞതും ചേർത്തിളക്കുക. ശേഷം ഇത് വഴണ്ട് വരുമ്പോൾ അൽപ്പം മുളകുപൊടിയും, ഗരംമസാലയും ചേർക്കുക. ഇത് നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ സ്പിനച് ചേർത്ത് വേവിക്കുക.
ഒപ്പം ആവശ്യത്തിന് ഉപ്പും, മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക.കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിച്ചതിനു ശേഷം വേവിച്ച കൂൺ കൂടി ചേർക്കുക. ഒന്ന് തിളച്ച ശേഷം ഇറക്കി വെയ്ക്കാം. സ്വാദിഷ്ടമായ കൂൺ മസാല റെഡി.