ഊണിനു ഈ കറി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട

പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.പിന്നീട് പച്ചക്കറികളരിഞ്ഞത് വേവിച്ച് പകുതിയാകുമ്പോള്‍ മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് , ഉലുവ എന്നിവ ചേര്‍ക്കുക.
 

ചേരുവകള്‍

തുവരപ്പരിപ്പ് – 1 കപ്പ്

പച്ചമുളക് – 3 എണ്ണം

ചുവന്നുള്ളി – 100 ഗ്രാം

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

മുരിങ്ങയ്ക്ക – 5 കഷ്ണങ്ങള്‍

ഉരുളക്കിഴങ്ങ് – 250 ഗ്രാം (കഷണങ്ങളാക്കിയത്)

കത്തിരിക്ക – മൂന്നെണ്ണം (കഷണങ്ങളാക്കിയത്)

വെള്ളരിക്ക -1/4 കപ്പ് (കഷണങ്ങളാക്കിയത്)

വെണ്ടയ്ക്ക – 50 ഗ്രാം

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

ഉലുവപ്പൊടി – 1 ടീസ്പൂണ്‍

പെരുംങ്കായം

വാളന്‍ പുളി – ഒരു ചെറുനാരങ്ങാവലിപ്പം

കടുക്,വറ്റല്‍ മുളക് – താളിക്കാന്‍

കറിവേപ്പില

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

കുറച്ച് ശര്‍ക്കര

ഉണ്ടാക്കേണ്ട വിധം

പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.പിന്നീട് പച്ചക്കറികളരിഞ്ഞത് വേവിച്ച് പകുതിയാകുമ്പോള്‍ മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് , ഉലുവ എന്നിവ ചേര്‍ക്കുക.

പെരുംങ്കായം ചെറുചൂടു വെള്ളത്തില്‍ അലിയിച്ച് ചേര്‍ക്കുകവെന്തു കഴിയുമ്പോള്‍ പരിപ്പ് ചേര്‍ത്ത് ഒന്നു കൂടി തിളപ്പിയ്ക്കുക.തിള വരുന്നതിന് മുന്‍പ് വാളന്‍പുളി പിഴിഞ്ഞത് കൂടി ചേര്‍ക്കുക.

തക്കാളി ഇഷ്ടമാണെങ്കില്‍ ചീനച്ചിട്ടിയിലിട്ട് വാട്ടിയശേഷം ചേര്‍ക്കുക.തുടര്‍ന്ന് കുറച്ച് ശര്‍ക്കര കൂടി ചേര്‍ത്ത് തിളപ്പിക്കുക.
കടുക് തിളപ്പിച്ചൊഴിക്കുക.