പാവയ്ക്ക കറി ഇങ്ങനെ ഒന്ന് പരീക്ഷിച്ചുനോക്കൂ
ഉള്ളി
തക്കാളി
പച്ചമുളക്
ആവശ്യമായ സാധനങ്ങൾ
പാവയ്ക്ക
ഉള്ളി
തക്കാളി
പച്ചമുളക്
വെളുത്തുള്ളി
വറ്റൽമുളക്
മഞ്ഞൾപ്പൊടി
മുളകുപൊടി
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
എണ്ണ
കടുക്
വാളൻപുളി
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രം ഗ്യാസിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിൽ കനം കുറച്ച് അരിഞ്ഞ പാവയ്ക്ക ചേർക്കുക. അതിലേക്ക് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ചെടുക്കുക. ഇത് മാറ്റി വച്ച ശേഷം ഇതേ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റുക. ഇതിൽ ഉള്ളിയും പച്ചമുളകും ചേർക്കുക. പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർക്കാം. വെന്തുവരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർക്കാം. ഇതിൽ വേവിച്ച് മാറ്റി വച്ച പാവയ്ക്ക ചേർക്കാം. ഇതിൽ വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.
പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളവരുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം. രുചിയൂറും പാവയ്ക്ക പുളിങ്കറി റെഡി.