ഉണക്കമീനും മാങ്ങയും തേങ്ങ അരച്ച് കറി വെച്ചാലോ ?

 

അവശ്യ ചേരുവകൾ

ഉണക്കമീൻ – 1/2 കിലോഗ്രാം (വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുത്തത്)
മാങ്ങാ ചെറുതായി അരിഞ്ഞത് – 2 കപ്പ് (അധികം പുളിയില്ലാത്ത പച്ചമാങ്ങ ഒരിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്)
ഉള്ളി – 12 എണ്ണം
പച്ചമുളക് – 10
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 2 ടീസ്പൂൺ
വെളുത്തുള്ളി – 10അല്ലി
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങാ ചിരകിയത് – 2 ½ കപ്പ്
എണ്ണ – ആവശ്യത്തിന്
ഉലുവ – ഒരു നുള്ള്
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്


തയാറാക്കുന്ന വിധം

നല്ല ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഉണക്കമീൻ, മാങ്ങാ അരിഞ്ഞത്, ഉള്ളി,പ ച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കണം. ഇത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് തേങ്ങാ അരച്ചത് ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക. ഇനി 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. പാനിൽ എണ്ണ ചൂടായിക്കഴിയുമ്പോൾ കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഉലർത്തി കൂട്ടിലേക്ക് ഒഴിച്ച് ഉപയോഗിക്കാം.